കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തി. 62258 പേര്‍ക്ക് രോഗം ബാധിച്ചെന്നും, 291 പേര്‍ മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ കണക്ക് വ്യക്തമാക്കുന്നു. 

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധന കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തി. 62258 പേര്‍ക്ക് രോഗം ബാധിച്ചെന്നും, 291 പേര്‍ മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ കണക്ക് വ്യക്തമാക്കുന്നു. ഇതിൽ 60 ശതമാനം കേസുകളും മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നാളെ മുതല്‍ മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. 

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു സാമൂഹ്യമാധ്യമങ്ങളിലൂടെ സച്ചിന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരം കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണ് അദേഹം. കുടുംബാംഗങ്ങളില്‍ മറ്റാര്‍ക്കും കൊവിഡ് പോസിറ്റീവായിട്ടില്ല. തന്നെയും രാജ്യത്തെ എല്ലാവരെയും പരിപാലിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സച്ചിന്‍ നന്ദി അറിയിച്ചു.