ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എഴുപത്തിയേഴ് ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 55,838 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 77,06,946 ആയി. ഇന്നലെ 702 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,16,616 ആയി. 

രാജ്യത്തെ രോഗമുക്തി നിരക്ക് 90 ശതമാനത്തോട് അടുക്കുകയാണ്. 79415 പേർ കൂടി രോഗമുക്തി നേടിയതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ രോഗമുകതരുടെ എണ്ണം 68,74,518 ആയി. 89.20 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.