Asianet News MalayalamAsianet News Malayalam

ഗ്രാമീണ മേഖലകളിൽ കൊവിഡ് വ്യാപനം; പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും

 ഗ്രാമീണ മേഖലകളിൽ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ് താഴേതട്ടിലെ ക്രമീകരണങ്ങൾ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നത്.

covid PM Modi will discussions with district collectors today
Author
Delhi, First Published May 18, 2021, 6:30 AM IST

ദില്ലി: കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും. ഗ്രാമീണ മേഖലകളിൽ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ് താഴേതട്ടിലെ ക്രമീകരണങ്ങൾ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നത്. മുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തേക്കും. രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലയിലെ തീവ്ര വ്യാപനത്തിൽ പ്രാദേശിക നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. വീടുവീടാന്തരം നിരീക്ഷണവും രോഗ നിർണ്ണയവും കാര്യക്ഷമമായി നടത്താൻ അങ്കണവാടി, ആശ വർക്കർമാരെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കൊവിഡ് ആകെ കേസുകൾ ഇന്ത്യയിൽ 2.5 കോടി പിന്നിട്ടു. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷത്തിന് താഴെയാണ്. ഏപ്രിൽ 21ന് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെ എത്തുന്നത്. കൊവിഡ് രണ്ടാം തരംഗത്തിന് ചെറിയ ശമനമുണ്ട് എന്ന് തന്നെയാണ് ഈ ആഴ്ചത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. എട്ട് മുതൽ 15 വരെയുള്ള ഒരാഴ്ചത്തെ ആകെ കേസുകൾ 24,5 ലക്ഷമാണ്. എന്നാൽ തൊട്ടു മുമ്പുള്ള ആഴ്ച ഇത് 27 ലക്ഷമായിരുന്നു. തുടർച്ചയായി രണ്ടാം ആഴ്ചയാണ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios