Asianet News MalayalamAsianet News Malayalam

കൊവിഡ് പോസിറ്റീവായ ​യുവതികൾക്ക് ജനിച്ച 200 കുഞ്ഞുങ്ങളും കൊവിഡ് നെ​ഗറ്റീവ്

കൊവിഡ് വ്യാപന രൂക്ഷമായ സാഹചര്യത്തിൽ ​ഗർഭിണികൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. 

covid positive women infants tested covid negative
Author
Bengaluru, First Published Aug 12, 2020, 11:22 AM IST

ബം​ഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ചില ആശ്വാസ വാർത്തകൾ ലോകത്തിന്റെ ചിലയിടങ്ങളിൽ നിന്നും എത്തുന്നുണ്ട്. ബം​ഗളൂരുവിലെ വിക്ടോറിയ, വാണി വിലാസ് ആശുപത്രിയിൽ നിന്നാണ് ഈ സന്തോഷവാർത്ത. കൊവിഡ് 19 പോസിറ്റീവായ 200 അമ്മമാർക്കാണ് കുഞ്ഞുങ്ങൾ പിറന്നത്. ഈ കുഞ്ഞുങ്ങളല്ലാം ആരോ​ഗ്യമുള്ളവരും കൊവിഡ് നെ​ഗറ്റീവുമാണ്. ​ഗർഭിണികളായ യുവതികൾക്കുള്ള കൊവിഡ് 19 സംവിധാനമാണിത്. ഇവിടെ 200 കുഞ്ഞുങ്ങളാണ് ജനിച്ചത്. ഞങ്ങളെ സംബന്ധിച്ച് വലിയൊരു നാഴികക്കല്ലാണിതെന്ന് പറയാം. കൊവിഡ് വ്യാപന രൂക്ഷമായ സാഹചര്യത്തിൽ ​ഗർഭിണികൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. എന്റെ ജീവനക്കാർക്ക് ഞാൻ നന്ദി പറയുന്നു. ആശുപത്രി ഡയറക്ടറായ ഡോക്ടർ സിആർ ജയന്തി വ്യക്തമാക്കി. 

പിപിഇ കിറ്റ് ധരിച്ചു കൊണ്ടാണ് ഡോക്ടർമാർ പ്രസവമെടുത്തത്. വളരെ ബുദ്ധിമുട്ടേറിയ പ്രവർത്തിയാണിതെന്നും ഡോക്ടർ ജയന്തി പറയുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും സുരക്ഷിതവും വിജയകരവുമായ ഭാവി ആശംസിക്കുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകറും ഇവിടത്തെ ഡോക്ടർമാർക്ക് ആശംസ അറിയിച്ചു. മറ്റ് സ്വകാര്യ ആശുപത്രികളിലെ ഡോക്ടേഴ്സ് കൊവിഡ് ബാധിതരായ ​ഗർഭിണികളെ ചികിത്സിക്കാനോ പരിചരിക്കാനോ തയ്യാറാകാത്ത സാഹചര്യമാണുള്ളത്.  അത്തരം സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ  ഇങ്ങനെയുള്ള ആശുപത്രികളുടെ സേവനം പ്രശംസക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കർണാടകയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ചൊവ്വാഴ്ച വൈകുന്നേരം വരെ 1.82 ലക്ഷം രോ​ഗികളാണ് കർണാടകത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 3300 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 80000 ത്തിലധികം കേസുകൾ ഇപ്പോഴും സജീവമാണ്. 
 

Follow Us:
Download App:
  • android
  • ios