ഇന്ത്യയിൽ ശരാശരി ഒരു ലക്ഷത്തിൽ 7.9 എന്ന തോതിലാണ് രോ​ഗബാധിതരുള്ളത്. ലോകത്ത് ഇത് ലക്ഷത്തിൽ 62 പേര് എന്ന നിലയിലാണെന്നും ആരോ​ഗ്യമന്ത്രാലയ വക്താക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദില്ലി: രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം തൃപ്തികരമാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. 39.62 ശതമാനമാണ് ഇവിടെ രോ​ഗമുക്തി നിരക്ക്. ഇന്ത്യയിൽ ശരാശരി ഒരു ലക്ഷത്തിൽ 7.9 എന്ന തോതിലാണ് രോ​ഗബാധിതരുള്ളത്. ലോകത്ത് ഇത് ലക്ഷത്തിൽ 62 പേര് എന്ന നിലയിലാണെന്നും ആരോ​ഗ്യമന്ത്രാലയ വക്താക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തെ കൊവിഡ് മരണനിരക്ക് 0.2 ശതമാനമാണ്. 2.9 ശതമാനം കേസുകളിൽ മാത്രമേ ഓക്സിജന്റെ പിന്തുണ ആവശ്യമായി വരുന്നുള്ളു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ രോ​ഗമുക്തി നേടുന്നവരുടെ നിരക്ക് 7.1 ശതമാനമായിരുന്നു. രണ്ടാമത്തെ ലോക്ക്ഡൗൺ കാലമായപ്പോഴക്കും ഇത് 11.42 ആയി ഉയർന്നു . പിന്നീടത് 26.59 ശതമാനമായി. ഇന്ന് 39.62 ശതമാനത്തിലെത്തി നിൽക്കുന്നു. ആരോ​ഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അ​ഗർവാൾ അറിയിച്ചു. 

Scroll to load tweet…