അടിയന്തര ആവശ്യങ്ങൾക്കായി കേരളത്തിൽ പോയിവരുന്നവരും ആർടിപിസിആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന ഫലം കരുതണം. അതിർത്തികളിൽ പരിശോധന വർധിപ്പിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

ബെംഗ്ലൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക് നിര്‍ബന്ധമാക്കി. കൊവീഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചതിന്‍റെ രേഖയുള്ളവരെയും പ്രവേശിപ്പിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ പോയിവരുന്നവരും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

കേരള-കര്‍ണാടക അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. ബെംഗ്ലൂരു ഉള്‍പ്പടെ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്‍റെ കൂടുതല്‍ സംഘങ്ങളെ നിയോഗിക്കും. കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ബെംഗ്ലൂരുവിലടക്കം കോളേജുകള്‍ തുറന്നിരുന്നു. സ്കൂളുകള്‍ അടുത്തമാസം ആദ്യം മുതല്‍ തുറക്കാനാണ് തീരുമാനം. ആദ്യഘട്ടമായി ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ തുറക്കാനാണ് വിദഗ്ധ സമിതി ശുപാര്‍ശ. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ദിവസം മൂന്ന് മണിക്കൂറാണ് ക്ലാസ് എടുക്കുക. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് മുഴുവന്‍ അധ്യാപകര്‍ക്കും വാക്സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona