ചെന്നൈ/ബെംഗളൂരു: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് മാത്രം 5835 പേർക്കാണ് സംസ്ഥാനത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 

ഇതോടെ തമിഴ്നാട്ടിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,20,355 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 119 പേരാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ ഇതുവരെയുണ്ടായ കൊവിഡ് മരണങ്ങൾ 5397 ആയി. 

കർണാടകത്തിൽ ഇന്ന് 6706 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 103 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ബംഗളുരു നഗരത്തിൽ മാത്രം 1893 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 22 മരണവും ബെംഗളൂരു നഗരത്തിൽ റിപ്പോർട്ട് ചെയ്തു. 

മൈസുരുവിലും ബെല്ലാരിയിലും ഉഡുപ്പിയിലും ഇന്ന് നാനൂറിലധികം പുതിയ കൊവിഡ് കേസുകളുണ്ടായി. ഇതോടെ കർണാടകയിലെ ആകെ കൊവിഡ് രോഗികൾ 2,03,200 ആയി. ആകെ മരണം 3613. 78,337 പേർ നിലവിൽ ചികിത്സയിലുണ്ട്.