കൊച്ചിയിൽ നിന്ന് മുംബൈയിലെത്തിയ ശേഷമാണ് കപ്പൽ ഗോവയിലെത്തിയത്. നൂറു കണക്കിന് മലയാളി യാത്രക്കാരും കപ്പലിൽ ഉണ്ട്. 

മുംബൈ: ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് (Covid) സ്ഥിരീകരിച്ചതോടെ ഗോവ (Goa) തുറമുഖത്ത് ആഢംബര കപ്പൽ തടഞ്ഞ് വച്ചു. കോർഡീലിയ ആഢംബര കപ്പലിലെ യാത്രക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയാണ്. 2000ലേറെ പേരെയാണ് ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. 

​ഗോവയിലെ മുർമുഗാവ്‌ തുറമുഖത്താണ് കപ്പൽ ഉള്ളത്. ഫലം വന്ന ശേഷമേ കപ്പലിൽ നിന്ന് ഇറങ്ങാൻ അനുവദിക്കു. കൊച്ചിയിൽ നിന്ന് മുംബൈയിലെത്തിയ ശേഷമാണ് കപ്പൽ ഗോവയിലെത്തിയത്. നൂറു കണക്കിന് മലയാളി യാത്രക്കാരും കപ്പലിൽ ഉണ്ട്. 

*Representational Image

നിയന്ത്രണങ്ങളൊഴിവാക്കി കേരളം; രാത്രി കർഫ്യു പിൻവലിച്ചു, ഇനിയെല്ലാം അവലോകനയോഗം തീരുമാനിക്കും

 സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം തൽക്കാലത്തേക്ക് അവസാനിച്ചു. ഒമിക്രോണും പുതുവത്സരാഘോഷവും കണക്കിലെടുത്തായിരുന്നു നാല് ദിവസത്തേക്ക് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. തൽക്കാലത്തേക്ക് ഈ നിയന്ത്രണം തുടരേണ്ട എന്നാണ് തീരുമാനം. ബാക്കി നിയന്ത്രണങ്ങൾ ഈ ആഴ്ച ചെയ്യുന്ന അവലോകനയോഗം തീരുമാനിക്കും.

അതേസമയം സംസ്ഥാനത്ത് ഇന്ന് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 3 പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.