Asianet News MalayalamAsianet News Malayalam

കൊവിഡിൽ കുടുങ്ങി മാവോയിസ്റ്റുകൾ: ചികിത്സ തേടി രണ്ട് പേർ കീഴടങ്ങി, കാട്ടിൽ പലരും മരിച്ചതായി സൂചന

കൊവിഡിൽ കുടുങ്ങി മാവോയിസ്റ്റുകൾ: ചികിത്സ തേടി രണ്ട് പേർ കീഴടങ്ങി, കാട്ടിൽ പലരും മരിച്ചതായി സൂചന

Covid trap for maosit
Author
Odisha, First Published Jul 18, 2021, 9:47 PM IST

ഭുവന്വേശർ: കൊവിഡിൽ കുടുങ്ങി മാവോയിസ്റ്റുകൾ. കൊവിഡ് ബാധിച്ചെന്ന സംശയത്തെ തുടർന്ന് ഒഡീഷയിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ പൊലീസിൽ കീഴടങ്ങി. തലയ്ക്ക് രണ്ട് ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റും കീഴടങ്ങയിവരിൽ ഉൾപ്പെടുന്നു. ഒഡീഷയിലെ മൽക്കങ്കിരി ജില്ലയിൽ ആണ് സംഭവം 

കീഴടങ്ങിയ മാവോയിസ്റ്റുകളെ ചോദ്യം ചെയ്തതിൽ കാട്ടിൽ ക്യാംപ് ചെയ്യുന്ന മാവോയിസ്റ്റുകൾ കൊവിഡ് കാരണം കുടുങ്ങിയിരിക്കുകയാണെന്ന് വ്യക്തമായതായി ഒഡീഷ പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു. കാട്ടിൽ ക്യാംപ് ചെയ്യുന്ന നിരവധി മാവോയിസ്റ്റുകൾക്ക് കൊവിഡ് ബാധിച്ചതായി സംശയമുണ്ട്. എന്നാൽ ചികിത്സയോ പരിശോധനയോ ചെയ്യാനാവാതെ ഇവർ കഷ്ടപ്പെടുകയാണ്. നിരവധി മാവോയിസ്റ്റുകൾ കാട്ടിനുള്ളിൽ വച്ച് വൈറസ് ബാധിച്ചു മരിച്ചതായി സൂചനയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

സുരക്ഷാസേനകളുടെ ക്യാംപുകൾ വ്യാപകമായി സ്ഥാപിച്ചതോടെ ഒഡീഷയിലെ മാവോയിസ്റ്റുകളുടെ പ്രവർത്തനം ദുർബലമായിട്ടുണ്ട്. ആയുധം താഴെ വയ്ക്കാൻ ഉദ്ദേശിക്കുന്ന മാവോയിസ്റ്റുകളെ പ്രൊത്സാഹിപ്പിച്ചു കൊണ്ട് പ്രത്യേക പുനരധിവാസ പദ്ധതിയും ധനസഹായവും അടങ്ങിയ പാക്കേജ് ഒഡീഷ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മാവോയിസ്റ്റ് പ്രവർത്തകർ പലർക്കും പൊതുസമൂഹത്തിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ നേതാക്കൻമാർ ഇതിന് അനുവദിക്കുന്നില്ലെന്നുമാണ് കീഴടങ്ങിയ മാവോയിസ്റ്റുകൾ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios