ദില്ലി: ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ ജനുവരിയിൽ വിതരണം തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് ആദ്യ പരിഗണനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. നാളെ സംയുക്ത നിരീക്ഷണ സമിതിയുടെ അടിയന്തര യോഗം
കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ചു. 

അതേസമയം കൊവാക്സിന്‍ സുരക്ഷിതമെന്ന് ഒന്നാംഘട്ട പരീക്ഷണഫലത്തില്‍ വ്യക്തമായതായി ഭാരത് ബയോടെക് അറിയിച്ചു. പരീക്ഷണത്തിനിടെ ഗൗരവമുള്ള പ്രതികൂല സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും വാക്സിന്‍ പ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്നുമാണ് കണ്ടെത്തല്‍. വാക്സിന്‍റെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി ഭാരത് ബയോടെക് നല്‍കിയ അപേക്ഷ വിദഗ്ധ സമിതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്.