വാക്സീൻ വില, ഓക്സിജൻ ലഭ്യത, ആശുപത്രികളിലെ സൗകര്യം എന്നിവയിൽ സ്വമേധയാ എടുത്ത കേസിലാണ് ഇന്നലെ സുപ്രീംകോടതി മൂന്നര മണിക്കൂർ വാദം കേട്ടത്.
ദില്ലി: കൊവിഡ് വാക്സീൻ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് ഉണ്ടാകും. വാക്സീൻ വിലനിർണ്ണയം കമ്പനികൾക്ക് വിട്ടുകൊടുക്കരുതെന്ന് സുപ്രീംകോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
വാക്സീൻ വില, ഓക്സിജൻ ലഭ്യത, ആശുപത്രികളിലെ സൗകര്യം എന്നിവയിൽ സ്വമേധയാ എടുത്ത കേസിലാണ് ഇന്നലെ സുപ്രീംകോടതി മൂന്നര മണിക്കൂർ വാദം കേട്ടത്. സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവർക്കെതിരെ ഒരു പ്രതികാരനടപടിയും പാടില്ല എന്ന് കോടതി നിർദേശിച്ചിരുന്നു. നയപരമായ വിഷയങ്ങൾ ഉള്ള സാഹചര്യത്തിൽ കേസ് മേയ് പത്തിലേക്ക് മാറ്റി. എന്നാൽ ഇടക്കാല ഉത്തരവ് ഇന്ന് പുറത്തിറക്കുമെന്നാണ് വിവരം.
Reading Also: വാക്സീന് വ്യത്യസ്ത വിലയ്ക്കുള്ള സാഹചര്യം എന്ത്; കേന്ദ്രസർക്കാരിനെ 'നിര്‍ത്തിപ്പൊരിച്ച്' സുപ്രീം കോടതി...
