Asianet News MalayalamAsianet News Malayalam

കൊവിഡ്19: രാജ്യത്ത് ആദ്യ മരണം കര്‍ണാടകയില്‍; ചികിത്സയില്‍ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം

ന്യൂമോണിയയും കൊവിഡ് 19 രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു

ഫെബ്രുവരി 29 ന് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തി

മാർച്ച് അഞ്ചിന് അസുഖബാധിതനാവുകയും തുടർന്ന് കൽബുർഗിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു

Covid19 first death reported in India from Kalaburagi Karnataka
Author
Kalaburagi, First Published Mar 12, 2020, 10:28 PM IST

ബെംഗളൂരു: കൊവിഡ് 19 രോഗബാധയേറ്റ് ഇന്ത്യയിൽ ആദ്യ മരണം. കർണ്ണാടകത്തിലെ കൽബുർഗിയിലാണ് മരണം സ്ഥിരീകരിച്ചത്. 76കാരനായ മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖിയാണ് മരിച്ചത്. ഇന്നലെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം. ഇന്നാണ് ഇദ്ദേഹത്തിന് കൊവിഡ്19 ബാധ സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന് ന്യൂമോണിയയും കൊവിഡ് 19 രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഫെബ്രുവരി 29 ന് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തി. മാർച്ച് അഞ്ചിന് ഇദ്ദേഹം അസുഖബാധിതനാവുകയും തുടർന്ന് കൽബുർഗിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.

നില വഷളായതോടെ ഇദ്ദേഹത്തെ മാർച്ച് ഒൻപതിന് ഹൈദരാബാദിലേക്ക് മാറ്റി. ഇവിടെ വച്ച് രോഗം മൂർച്ഛിച്ചതിനാൽ ആശുപത്രി അധികൃതർ വീട്ടിലേക്ക് മടക്കി അയച്ചു. ഇതോടെ ബന്ധുക്കൾ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.

മരണം സ്ഥിരീകരിച്ചതോടെ കൊറോണയുമായി ബന്ധപ്പെട്ട ആശങ്ക വർധിച്ചിരിക്കുകയാണ്. ഇയാളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.തെലങ്കാന സർക്കാരിനെയും വിവരമറിയിച്ചിട്ടുണ്ട്.

"

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios