പശു അഭിമാനമാണെന്ന് പറഞ്ഞ അദ്ദേഹം പശുവിനെ കുറിച്ച് പറയുന്നത് പ്രതിപക്ഷം പാപമായി കാണുന്നുവെന്നും കുറ്റപ്പെടുത്തി

ദില്ലി: പശു അമ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). ഉത്തർപ്രദേശിൽ തന്റെ മണ്ഡലമായ വാരണാസിയിൽ ക്ഷീരോൽപ്പാദക യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശു അഭിമാനമാണെന്ന് പറഞ്ഞ അദ്ദേഹം പശുവിനെ കുറിച്ച് പറയുന്നത് പ്രതിപക്ഷം പാപമായി കാണുന്നുവെന്നും കുറ്റപ്പെടുത്തി. മുൻകാല സർക്കാരുകൾ ക്ഷീരമേഖലയേയും ഗോ സംരക്ഷണത്തേയും തഴഞ്ഞിരുന്നുവെന്നും മോദി വിമർശിച്ചു.

Scroll to load tweet…

'ചിലർ പശുവിനെയും ചാണകത്തെയും കുറിച്ച് പറയുന്നത് പാപമായി കാണുന്നു. ചിലർക്ക് പശു പാപമായിരിക്കാം, എന്നാൽ നമുക്ക് പശു അമ്മയാണ്. പശുവിനെ കളിയാക്കുന്നവർ രാജ്യത്തെ എട്ട് കോടി ജനങ്ങൾ മൃഗപരിപാലനത്തിലൂടെയാണ് ജീവിക്കുന്നതെന്ന കാര്യം മറക്കുന്നു,'- അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്ഷീരോൽപ്പാദന രംഗത്തെ ശക്തിപ്പെടുത്തുന്നത് കേന്ദ്രസർക്കാർ പ്രാധാന്യത്തോടെ കാണുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.