ദില്ലി: സിപിഐ ദേശീയ കൗണ്‍സില്‍ ഇന്ന് ദില്ലിയില്‍ സമാപിക്കും. ജനറല്‍ സെക്രട്ടറിയായി ഡി രാജയെ തെരഞ്ഞെടുക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയാന്‍ എസ് സുധാകര്‍ റെഡ്ഡി സന്നദ്ധത അറിയിച്ചതോടെയാണ് പകരക്കാരനായി ഡി രാജയെ നിശ്ചയിച്ചത്. 

രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ഇന്ന് ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി മറുപടി നല്‍കും. ശബരിമല വിഷയവും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും കേരളത്തില്‍ തെരഞ്ഞെടുപ്പ് തിരിച്ചടിയായെന്നായിരുന്നു രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ കേരളം വ്യക്തമാക്കിയത്.