ബിഹാർ സിപിഐയുടെ മുൻ നിര നേതാവായ കനയ്യയ്ക്കും സിപിഐ നേതൃത്വത്തിനും ഇടയിലെ തർക്കം നേരത്തെ പുറത്തു വന്നിരുന്നു.   

ദില്ലി: മുൻ ജെഎൻയുവിലെ വിദ്യാർഥി യൂണിയൻ അധ്യക്ഷനും സിപിഐ നേതാവുമായ കനയ്യ കുമാർ ജെഡിയുവിലേക്കെന്ന റിപ്പോർട്ടുകൾ തള്ളി സിപിഐ. അനാവശ്യ പ്രചാരണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. ബിഹാർ മന്ത്രിയും മുഖ്യമന്ത്രി നിതീഷ്​ കുമാറി​ന്റെ അടുപ്പക്കാരനുമായ അശോക് ചൗധരിയെ കനയ്യ കുമാർ കണ്ടതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ കനയ്യ, പൊതു വിഷയങ്ങൾ ഉന്നയിക്കാനാണ് അശോക് ചൗധരിയെ കണ്ടതെന്നാണ് ഡി. രാജയുടെ പ്രതികരണം. ബിഹാർ സിപിഐയുടെ മുൻനിര നേതാവായ കനയ്യയ്ക്കും സിപിഐ നേതൃത്വത്തിനും ഇടയിലെ തർക്കം നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിടുന്നു എന്നരീതിയിൽ വാർത്തകൾ പ്രചരിച്ചത്.