Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ബോണ്ടുകൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ ഉടൻ വാദം കേൾക്കൽ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സിപിഎം

രാഷ്ട്രീയ പാർട്ടികൾക്ക് പണം എവിടെ നിന്ന് വരുന്നുവെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് ഹർജിയിൽ പറയുന്നു. ജൂലൈയിലോ ആഗസ്റ്റിലോ കേസ് പരിഗണിക്കണമെന്നാണ് സിപിഎം അവകാശപ്പെടുന്നത്

CPIM approaches Supreme Court requesting Electoral Bonds Case to be considered at earliest
Author
Delhi, First Published Jul 22, 2021, 11:48 PM IST

ദില്ലി: തെരഞ്ഞെടുപ്പ് ബോണ്ടുകൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ ഉടൻ വാദം കേൾക്കൽ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സിപിഎം സുപ്രീംകോടതിയെ സമീപിച്ചു. 2018ൽ നൽകിയ ഹർജിയിലെ അന്തിമ തീരുമാനം ഇനിയും വൈകരുതെന്നാണ് അപേക്ഷയിലെ ആവശ്യം. അഡ്വക്കേറ്റ് ഷദാൻ ഫറാസത്താണ് സിപിഎമ്മിനായി കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. 

രാഷ്ട്രീയ പാർട്ടികൾക്ക് പണം എവിടെ നിന്ന് വരുന്നുവെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് ഹർജിയിൽ പറയുന്നു. ജൂലൈയിലോ ആഗസ്റ്റിലോ കേസ് പരിഗണിക്കണമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന എൻജിഒയും ഇലക്ട്രൽ ബോണ്ടുകൾക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios