ദില്ലി: രണ്ടുദിവസത്തെ സിപിഎം പിബി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. തെരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്തി തിരുത്തൽ രേഖ പോളിറ്റ് ബ്യൂറോ തയ്യാറാക്കും. പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന വിഷയവും പിബിയില്‍ ചര്‍ച്ചയാവും.

സംഘടനാ പ്ലീന തീരുമാനങ്ങള്‍ ഓരോ സംസ്ഥാനത്തും എങ്ങനെ നടപ്പാക്കിയെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാവും കേന്ദ്ര തലത്തിലുള്ള പാര്‍ട്ടി രേഖ. അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ രേഖ അവതരിപ്പിക്കും.