ജയ്പൂര്‍: രാജസ്ഥാനിലെ കാര്‍ഷിക കടം എഴുതി തള്ളുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് മുദ്രാവാക്യങ്ങളെഴുതിയ ഫ്ലക്സ് ധരിച്ച് സിപിഎം എം എല്‍എയുടെ പ്രതിഷേധം.  എം എല്‍ എ ബല്‍വാന്‍ പൂനിയയാണ്  നിയമസഭാ കവാടത്തിന് മുമ്പില്‍ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധിച്ചത്.

ഇന്നൊരു ദിവസം മുഴുവന്‍ താൻ പോകുന്ന ചടങ്ങുകളുടെ ഔദ്യോഗിക വേഷം ഇതാണെന്നും സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തത്തിലെ തന്റെ അമർഷം ഇങ്ങനെയാണ് രേഖപ്പെടുത്തുന്നതെന്നും പൂനിയ പറഞ്ഞു. ഭദ്ര മണ്ഡലത്തിലെ എം എല്‍ എയാണ് കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ബല്‍വാന്‍ പൂനിയ.