ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ദില്ലിയിൽ ചേരും. അയോധ്യവിധിയും ശബരിമല പുനപരിശോധന ഹർജികൾക്ക് ശേഷമുള്ള സാഹചര്യവും പോളിറ്റ് ബ്യൂറോ വിലയിരുത്തും. ശബരിമലയില്‍ യുവതിപ്രവേശനത്തിന് അനുകൂലമായ നിലപാട് മാറ്റില്ലെങ്കിലും പുതിയ സാഹചര്യത്തിൽ തിടുക്കം കാണിക്കേണ്ടെന്ന അഭിപ്രായമാണ് നേതാക്കള്‍ക്ക്. 

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന ഘടകം പിബിക്ക് നല്കും. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ചർച്ചയാവും. ബിജെപിയെ മാറ്റിനിറുത്താൻ മറ്റു പാർട്ടികൾ സഖ്യമുണ്ടാക്കുന്നതിനോട് എതിർപ്പില്ലെന്നാണ് സിപിഎം നയം.