ന്യൂനപക്ഷങ്ങൾക്ക് മുന്നിൽ കൃത്യമായ ബദൽ വയ്ക്കാൻ ആകാത്തത് മൂലമാണ് കേരളത്തിൽ കനത്ത തിരിച്ചടിയുണ്ടാതെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്ര കമ്മിറ്റിയിൽ അറിയിച്ചു.
ദില്ലി: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തിരിച്ചുവരവിന് പുതിയ കർമ്മ പരിപാടിയുമായി സിപഎം. പുതിയ കർമ്മ പരിപാടിക്ക് സപിഎം കേന്ദ്ര കമ്മിറ്റി രൂപം നൽകും. അടിസ്ഥാന വർഗത്തെ പാർട്ടിയോട് അടുപ്പിക്കാൻ ലക്ഷ്യമിട്ടാൻ കർമ്മപരിപാടി തയ്യാറാക്കുന്നത്.
സംഘടന ദൗർലഭ്യം മറികടക്കാനാണ് തിരുത്തൽ നടപടികൾക്ക് പാർട്ടി രൂപം നൽകുന്നത്. ന്യൂനപക്ഷങ്ങൾക്ക് മുന്നിൽ കൃത്യമായ ബദൽ വയ്ക്കാൻ ആകാത്തത് മൂലമാണ് കേരളത്തിൽ കനത്ത തിരിച്ചടിയുണ്ടാതെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്ര കമ്മിറ്റിയിൽ അറിയിച്ചു. സാമ്പത്തിക പരാധീനതയാണ് തിരിച്ചടിക്ക് കാരണമായതെന്ന് പറഞ്ഞ ബംഗാൾ ഘടകം എതിരാളികളെ നേരിടാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും കേന്ദ്ര കമ്മിറ്റിയിൽ അറിയിച്ചു.
