Asianet News MalayalamAsianet News Malayalam

വിവാഹത്തിന് സമ്മാനം വേണ്ട, പണം പുല്‍വാമ രക്തസാക്ഷികളുടെ കുടുംബത്തിന്; മാതൃകയായി സിആര്‍പിഎഫ് ജവാന്‍

അതിഥികള്‍ക്ക് വിവാഹ മണ്ഡപത്തിന് സമീപമുള്ള പെട്ടിയില്‍ പണം നിക്ഷേപിക്കാം. തൊട്ടടുത്ത ദിവസം തന്നെ പണം രക്തസാക്ഷികളായ സൈനികരുടെ കുടുംബത്തിന് വേണ്ടിയുളള ഫണ്ടിലേക്ക് നല്‍കുമെന്ന് വികാസിന്‍റെ കുടുംബം അറിയിച്ചു

CRPF man to give wedding cash gifts to martyr's fund
Author
Jaipur, First Published Apr 3, 2019, 10:07 AM IST

ജയ്പൂര്‍: വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നല്‍കുമെന്ന് സിആര്‍പിഎഫ് ജവാന്‍. സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ വികാസ് ഖട്ഗാവട് ആണ് വ്യത്യസ്തമായ വിവാഹക്ഷണക്കത്തുമായി മാതൃകയായത്. 

വിവാഹത്തിന് സമ്മാനങ്ങള്‍ വേണ്ട, ലഭിക്കുന്ന പണം പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കായുള്ള ഫണ്ടിലേക്ക് നല്‍കുമെന്നാണ് വികാസ് വിവാഹക്ഷണക്കത്തിലൂടെ അറിയിച്ചത്.  

അതിഥികള്‍ക്ക് വിവാഹ മണ്ഡപത്തിന് സമീപമുള്ള പെട്ടിയില്‍ പണം നിക്ഷേപിക്കാം. തൊട്ടടുത്ത ദിവസം തന്നെ പണം രക്തസാക്ഷികളായ സൈനികരുടെ കുടുംബത്തിന് വേണ്ടിയുളള ഫണ്ടിലേക്ക് നല്‍കുമെന്ന് വികാസിന്‍റെ കുടുംബം അറിയിച്ചു. ഏപ്രില്‍ 13 ന് ശ്രീനഗറിലാണ് വിവാഹം. 

 

Follow Us:
Download App:
  • android
  • ios