ശക്തമായ ഒഴുക്കിനെ വകവെക്കാതെ രണ്ട് സൈനികര്‍ പുഴയിലേക്ക് എടുത്തുചാടി യുവതിയെ പിടിച്ചു. മറ്റുള്ളവര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് യുവതിയെ കരക്കെത്തിച്ചു.
ദില്ലി: കശ്മീരിലെ ബരാമുള്ളയില്‍ കൂലംകുത്തിയൊഴുകുന്ന പുഴയില്‍നിന്ന് യുവതിയെ അതിസാഹസികമായി രക്ഷിച്ച് സിആര്‍പിഎഫ് ജവാന്മാര്‍. താങ്മാര്‍ഗ് ടൗണിലാണ് ആരെയും ഭയപ്പെടുത്തുന്ന സംഭവമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ നദിയില്‍ അതിശക്തമായ ഒഴുക്കുണ്ടായിരുന്നു. പുഴക്ക് നടുവില്‍ കുടുങ്ങിയ യുവതിയുടെ കരച്ചില്‍ കേട്ട അഞ്ചംഗ സിആര്‍പിഎഫ് ജവാന്മാര്‍ യുവതിയെ രക്ഷിക്കുകയായിരുന്നു. യുവതിയെ രക്ഷിക്കുന്ന വീഡിയോ വൈറലായി.
ശക്തമായ ഒഴുക്കിനെ വകവെക്കാതെ രണ്ട് സൈനികര്‍ പുഴയിലേക്ക് എടുത്തുചാടി യുവതിയെ പിടിച്ചു. മറ്റുള്ളവര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് യുവതിയെ കരക്കെത്തിച്ചു. 176 ബറ്റാലിയനിലെ അംഗങ്ങളാണ് ജവാന്മാര്‍. യുവതിയെ അതിസാഹസികമായി രക്ഷിച്ച ജവാന്മാരെ തേടി വിവിധ കോണുകളില്‍നിന്ന് അഭിനന്ദന പ്രവാഹമെത്തുകയാണ്.
