ദില്ലി: സംഘടനാ തെരഞ്ഞെടുപ്പിൽ തുറന്നടിച്ച് രാഹുൽ ഗാന്ധി. യൂത്ത് കോൺഗ്രസിലും എൻ എസ് യുവിലും തെരഞ്ഞെടുപ്പ് നടത്തിയത് താനാണ്. എന്നാൽ അതിൻ്റെ പേരിൽ താൻ ക്രൂശിക്കപ്പെട്ടുവെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. പാർട്ടിയിൽ ഉള്ളവർ പോലും തന്നെ ആക്രമിച്ചു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് വാദിക്കുന്നയാളാണ് താനെന്നും രാഹുൽ വ്യക്തമാക്കി. സാമ്പത്തിക വിദഗ്ധൻ കൗശിക് ബസുവുമായുള്ള സംഭാഷണത്തിലാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്.