മിഴ്നാട്ടിൽ നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനെതിരായ പിഎംകെ പ്രതിഷേധത്തിൽ യുദ്ധക്കളമായി കടലൂർ
നെയ്വേലി: തമിഴ്നാട്ടിൽ നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനെതിരായ പിഎംകെ പ്രതിഷേധത്തിൽ യുദ്ധക്കളമായി കടലൂർ. കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരായി പിഎംകെ അധ്യക്ഷൻ അമ്പുമണി രാംദോസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിന് പിന്നാലെയാണ് സംഘർഷം. എൻഎൽസി ഓഫീസിനു മുന്നിലെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർ, പൊലീസിനും മാധ്യമപ്രവർത്തകർക്കും നേരെ കല്ലെറിഞ്ഞു. അമ്പുമണി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമവും തടഞ്ഞു. ആകാശത്തേക്ക് വെടിവച്ച പോലീസ്, ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ പത്തോളം പൊലീസുകാർക്ക് പരിക്കെറ്റു. സംസ്ഥാന ഡിജിപി നെയ്‌വേലിയിലേക്ക് തിരിച്ചിട്ടുണ്ട്. ആയിരത്തോളം പോലീസുകാരെയും സ്ഥലത്തു വിന്യസിച്ചു.
Read more: ഉന്നത വിദ്യാഭ്യാസമേഖല ആർ ബിന്ദു എകെജി സെന്ററാക്കി മാറ്റി, വേലി തന്നെ വിളവ് തിന്നുന്നു: കെ സുരേന്ദ്രൻ
പ്രതിരോധ പെൻഷൻകാർക്കുള്ള സ്പർഷ് സേവന കേന്ദ്രം നാഗർകോവിലിൽ ഉദ്ഘാടനം ചെയ്തു
നാഗർകോവിൽ: ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിന്റെ സ്പർഷ് സേവന കേന്ദ്രം ഇന്ന് (ജൂലൈ 28) നാഗർകോവിലിലെ കോട്ടാറിൽ പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ശ്രീ. ടി.ജയശീലൻ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. കന്യാകുമാരി ജില്ലയിലെയും സമീപ ജില്ലകളായ തിരുനെൽവേലി, തൂത്തുക്കുടി എന്നിവിടങ്ങളിലെയും പ്രതിരോധ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഈ കേന്ദ്രത്തിൽ നിന്നും സേവനം ലഭിക്കും. സ്പർഷുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഈ സേവന കേന്ദ്രം മുഖേനെ പരിഹരിക്കാവുന്നതാണ്.
