Asianet News MalayalamAsianet News Malayalam

ഉംപുൺ ; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെത്തി

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോടൊപ്പമാണ് പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകളിൽ ആകാശ നിരീക്ഷണം നടത്തുന്നത്. തെക്ക്, വടക്കൻ പർഗാനാസ് ജില്ലകളിലാണ് നിരീക്ഷണം നടത്തുക.

Cyclone Amphan Prime minister arrives in west bengal for surveillance
Author
Kolkata, First Published May 22, 2020, 11:16 AM IST

കൊൽക്കത്ത: ഉംപുൺ ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങൾ വിലയിരുത്തന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെത്തി. പശ്ചിമ ബംഗാളിലേയും ഒഡീഷയിലെയും ദുരന്ത ബാധിത മേഖലകളിൽ പ്രധാനമന്ത്രി ഇന്ന് ആകാശ നിരീക്ഷണം നടത്തും. ഇതിന് ശേഷം അവലോകനയോഗത്തിലും പങ്കെടുക്കും.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോടൊപ്പമാണ് പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകളിൽ ആകാശ നിരീക്ഷണം നടത്തുന്നത്. തെക്ക്, വടക്കൻ പർഗാനാസ് ജില്ലകളിലാണ് പ്രധാനമന്ത്രി നിരീക്ഷണം നടത്തുക.

തുടർന്ന് ഒഡീഷയിലേക്ക് തിരിക്കും. ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 80 പേരും  ഒഡീഷയിൽ രണ്ട് പേരുമാണ് മരിച്ചത്. കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നേരിട്ടെത്തണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ ദുരന്തമാണെന്നും ആറ് ലക്ഷം പേരെ ഒഴിപ്പിച്ചുവെന്നും മമതാ ബാനർജി പറഞ്ഞിരുന്നു. ദുരന്തത്തെ ഒന്നിച്ച് നേരിടുമെന്നാണ് ബംഗാൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെത്തുന്നതിന് തൊട്ട് മുമ്പ് പറഞ്ഞത്.

സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘവും ഇന്ന് ബംഗാളിലെത്തുന്നുണ്ട്. ചുഴലി  കാറ്റ് ദുര്‍ബലമായെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ദില്ലിക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios