Asianet News MalayalamAsianet News Malayalam

ടൗട്ടെ ചുഴലിക്കാറ്റ് തീരത്തേക്ക്: മുംബൈയിലും ഗുജറാത്തിലും ശക്തമായ കാറ്റും മഴയും

മുംബൈ ന​ഗരത്തിൽ ശക്തമായ കാറ്റും മഴയുമാണ് രാവിലെ മുതൽ ലഭിക്കുന്നത്. മഹരാഷ്ട്രയിൽ ഇതുവരെ മൂന്ന് പേ‍ർ കാലവർഷക്കെടുതിയിൽ മരണപ്പെട്ടു കഴിഞ്ഞു.​ 

Cyclone taute reaching gujarat shore
Author
Mumbai, First Published May 17, 2021, 4:58 PM IST

മുംബൈ: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അൽപസമയത്തിനകം ​കരതൊടും. ​ഗുജറാത്തിലെ പോ‍ർബന്തറിന് സമീപം കാറ്റിൻ്റെ കരപ്രവേശമുണ്ടാവും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. അതിതീവ്രചുഴലിക്കാറ്റായി ശക്തിയോടെ ആഞ്ഞടിക്കുന്ന ടൗട്ടെ തീരത്തേക്ക് അടുക്കും തോറും മഹാരാഷ്ട്രയിലും ​ഗുജറാത്തിലും ആശങ്ക ഇരട്ടിക്കുകയാണ്.

മുംബൈ ന​ഗരത്തിൽ ശക്തമായ കാറ്റും മഴയുമാണ് രാവിലെ മുതൽ ലഭിക്കുന്നത്. മഹരാഷ്ട്രയിൽ ഇതുവരെ മൂന്ന് പേ‍ർ കാലവർഷക്കെടുതിയിൽ മരണപ്പെട്ടു കഴിഞ്ഞു.​ നിലവിൽ ​ഗുജറാത്ത് തീരത്ത് നിന്നും 150 കിലോമീറ്റ‍ർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios