Asianet News MalayalamAsianet News Malayalam

അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ല, തമിഴ്നാട്ടിൽ ദിവസവേതനക്കാരുടെ പ്രതിഷേധം

മധുരയിലെ എംജിആർ സ്ട്രീറ്റിൽ അമ്പതിലധികം ആളുകൾ ഒത്തുകൂടിയാണ് പ്രതിഷേധിക്കുന്നത്. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും  പണമില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.

daily wages employees protest in tamilnadu
Author
Tamil Nadu, First Published Apr 12, 2020, 1:07 PM IST

ചെന്നൈ: കൊവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച അടച്ചുപൂട്ടലിനെത്തുടർന്ന് അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ ദിവസവേതനക്കാരുടെ പ്രതിഷേധം. മധുരയിലെ എംജിആർ സ്ട്രീറ്റിൽ അമ്പതിലധികം ആളുകൾ ഒത്തുകൂടിയാണ് പ്രതിഷേധിക്കുന്നത്. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും  പണമില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അതേ സമയം ദേശീയ ലോക്ക്ഡൗൺ നീട്ടുന്നതിൽ കേന്ദ്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. 

തമിഴ്‍നാട്ടില്‍ സ്ഥിതിഗതികൾ ഗുരുതരമാണ്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ക്കൂടി മരിച്ചു. ചെന്നൈ സ്വദേശിയായ 45 കാരിയാണ് മരിച്ചത്. ഇതോടെ ഇവിടുത്തെ മരണസംഖ്യ 11 ആയി. തമിഴ്‍നാട്ടില്‍ എട്ട് ഡോക്ടർമാരടക്കം കൊവിഡ് ബാധിതരുടെ എണ്ണം 969 ആയി. ചെന്നൈയിലെ മൂന്ന് ഡോക്ടർമാർക്ക് ഉള്‍പ്പടെ 58 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.  ഇവരുമായി സമ്പർക്കം പുലർത്തിയ ആശുപത്രി ജീവനക്കാരെയും രോഗികളെയും നിരീക്ഷണത്തിലാക്കും.

Follow Us:
Download App:
  • android
  • ios