Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ മികച്ച പുതുതലമുറ മാധ്യമപ്രവര്‍ത്തകരെ കണ്ടെത്തി സ്റ്റോറി ഫോര്‍ ഗ്ലോറി

വീഡിയോ, പ്രിന്റ് എന്നിങ്ങനെ രണ്ട് കാറ്റഗറികളിലായാണ് സ്റ്റോറി ഫോര്‍ ഗ്ലോറി മത്സരം നടന്നത്. മെയ്യിൽ ആരംഭിച്ച നാല് മാസം നീണ്ട മത്സരങ്ങൾക്കൊടുവിലാണ് മികച്ച 12 പേരെ തെരഞ്ഞെടുത്തത്.

Dailyhunt and AMG media networks ltd conduct story for glory in a grant finale
Author
First Published Sep 29, 2022, 1:07 PM IST

ദില്ലി : ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകരെ കണ്ടെത്താൻ മത്സരം നടത്തി ഡെയ്ലിഹണ്ടും എഎംജി മീഡിയ നെറ്റ്‍വര്‍ക്കും. ദില്ലിയിൽ നടന്ന ഗ്രാന്റ് ഫിനാലെയിൽ 12 പേരെയാണ് പ്രമുഖരായ വിധി കര്‍ത്താക്കൾ തെരഞ്ഞെടുത്തത്. വീഡിയോ, പ്രിന്റ് എന്നിങ്ങനെ രണ്ട് കാറ്റഗറികളിലായാണ് സ്റ്റോറി ഫോര്‍ ഗ്ലോറി മത്സരം നടന്നത്. മെയ്യിൽ ആരംഭിച്ച നാല് മാസം നീണ്ട മത്സരങ്ങൾക്കൊടുവിലാണ് മികച്ച 12 പേരെ തെരഞ്ഞെടുത്തത്. 1000 ഓളം അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുത്ത 20 പേരാണ് മത്സരത്തിൽ മാറ്റുരച്ചത്.

പിന്നീട് ഇവര്‍ക്ക് പ്രത്യേക പരിശീലന പരിപാടികൾ നടന്നു. പ്രമുഖ മാധ്യമ സ്ഥാപനമായ എംഐസിഎ നടത്തിയ എട്ട് ആഴ്ച നീണ്ട ക്യാമ്പുകളിലും രണ്ടാഴ്ച നീണ്ട പഠന ക്ലാസുകളിലും ഇവര്‍ പങ്കാളികളായി. ഈ പരിശീല പരിപാടികൾക്ക് ശേഷം പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടം മേൽനോട്ടത്തിൽ അന്തിമ പരിശീലനവും നൽകി. ഈ പരിശീലന കളരികളിലൂടെ ഇവര്‍ വിഷയാവഗാഹവും അവതരണപാഠവവും  മിനുക്കിയെടുത്തു. 

ഫിനാലെയിൽ, 20 പേര്‍ അവരുടെ പ്രൊജക്ടുകൾ അവതരിപ്പിച്ചു. ഇതിൽ നിന്ന് ഏറ്റവും മികച്ച 12 പേരെ ജൂറി തിരഞ്ഞെടുത്തു. ഡെയ്ലിഹണ്ട് സ്ഥാപകൻ വീരേന്ദ്ര ഗുപ്ത, എഎംജി മീഡിയ നെറ്റ് വര്‍ക്ക് സിഇഒയും ചീഫ് എഡിറ്ററുമായ സഞ്ജയ് പുഗാലിയ, ഇന്ത്യൻ എക്സ്പ്രസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ ആനന്ദ് ഗോയങ്കെ, ഫിലിം കംപാനിയൻ സ്ഥാപക അനുപമ ചോപ്ര, ഷി ദ പീപ്പിൾ സ്ഥാപ ഷൈലി ചോപ്ര, 
ഗാവോൺ കണക്ഷൻ സ്ഥാപകൻ നീലേഷ് മിശ്ര, ഫാക്ടര്‍ ഡെയ്ലി സഹ സ്ഥാപകൻ പങ്കജ് മിശ്ര എന്നിവരായിരുന്നു വിധി കര്‍ത്താക്കൾ. ആൾക്കൂട്ടത്തിൽ നിന്ന് അതുല്യരായ മാധ്യമപ്രവര്‍ത്തകരെ കണ്ടെത്തുകയും അവര്‍ക്ക് മാധ്യമ മേഖലയിൽ തൊഴിൽ സാധ്യത തുറന്നുനൽകുകയും അതുവഴി സര്‍ഗാത്മകത നിറഞ്ഞ പരിസരം സൃഷ്ടിച്ചെടുക്കുകയുമായിരുന്നു സ്റ്റോറി ഫോര്‍ ഗ്ലോറി. 

''ഇന്ത്യയിലെ കഴിവുള്ള മാധ്യമപ്രവര്‍ത്തകരെ കണ്ടെത്താൻ ടെക്നോളജിയെ ഉപയോഗപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു. ഡിജിറ്റൽ മാധ്യമ മേഖല  അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് മാധ്യമപ്രവര്‍ത്തനം. സ്റ്റോറി ഫോര്‍ ഗ്ലോറിയിലൂടെ ഇന്ത്യയുടെ മാധ്യമ മേഖലയെ വാര്‍ത്തെടുക്കുകയെന്ന ഉത്തരവാദിത്തമാണ് ഞങ്ങൾ നിര്‍വ്വഹിക്കുന്നത്. '' - ഡെയ്ലിഹണ്ട് സ്ഥാപകൻ വീരേന്ദ്ര ഗുപ്ത പറഞ്ഞു. 

''വൈവിധ്യമാര്‍ന്ന വാര്‍ത്തകളുടെ ഇടമെന്ന നിലയിൽ ഇന്ത്യ നിരവധി മാധ്യമപ്രവര്‍ത്തകരുടെ നാടാണ്. ഡെയ്ലിഹണ്ടിനൊപ്പം ചേര്‍ന്ന് അടുത്ത തലമുറ മാധ്യമപ്രവര്‍ത്തകരെ കണ്ടെത്താനും അവര്‍ക്ക് കഴിവുകൾ പരിപോഷിപ്പിക്കാനാവശ്യമായ സൗകര്യം ഒരുക്കാനും ഞങ്ങൾക്ക് സാധിച്ചു.'' എന്ന് എഎംജി മീഡിയ നെറ്റ്‍വര്‍ക്ക് ലിമിറ്റഡ് സിഇഒയും ചീഫ് എഡിറ്ററുമായ സഞ്ജയ് പുഗാലിയ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios