ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും ദളിത് സ്ത്രീകളെ വിലക്കി. ക്ഷേത്രത്തിന്‍റെ ഗേറ്റിന് വെളിയില്‍ നില്‍ക്കുന്നയാള്‍ ഇവരെ തടയുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ദളിത് സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക്. ബുലന്ദ്ശഹറിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് വാല്‍മീകി സമുദായാംഗങ്ങളായ സ്ത്രീകളെ വിലക്കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇവരെ തടയുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഒക്ടോബര്‍ 25 നാണ് സംഭവം നടന്നതെന്നാണ് വിവരം. ക്ഷേത്രത്തിന്‍റെ ഗേറ്റിന് സമീപം കറുത്ത വേഷം ധരിച്ച ഒരാള്‍ കാവല്‍ നില്‍ക്കുന്നതും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കണമെന്ന് പറയുന്ന സ്ത്രീകളെ തടയുന്നതും വീഡിയോയിലുണ്ട്. ക്ഷേത്രവും അതിനെ ചുറ്റിയുള്ള സ്ഥലവും ഉയര്‍ന്ന ജാതിക്കാരായ ഠാക്കൂര്‍ സമുദായത്തിന്‍റേതാണെന്ന് ഇയാള്‍ പറയുന്നുണ്ട്. 

Scroll to load tweet…