താമരശ്ശേരി ചുരത്തിലൂടെ കാറിന്റെ ഡോറില്‍ ഇരുന്ന യുവാവിന്റെ അപകടകരമായ യാത്രയുടെ ദൃശ്യം പുറത്ത്.
കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ അപകടകരമാം വിധം കാറിന്റെ ഡോറില്‍ ഇരുന്ന യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യം പുറത്ത് വന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പിറകില്‍ വന്ന വാഹനത്തിലുള്ളവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചുരത്തില്‍ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട കരുതലുകള്‍ ഒന്നും പാലിക്കാതെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്.
തമിഴ്‌നാട് രജിട്രേഷനിലുള്ള ടിഎന്‍ 66 എക്‌സ് 7318 നമ്പര്‍ കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. താമരശ്ശേരി ചുരത്തില്‍ ഇതിന് മുന്‍പും സമാനമായി അപകടകരമായ രീതിയില്‍ യാത്രക്കാര്‍ വാഹനങ്ങള്‍ ഓടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ നിയമലംഘന യാത്ര ആര്‍ടിഒ അധികൃതരില്‍ എത്തിക്കാനാണ് നാട്ടുകാരുടെയും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെയും തീരുമാനം.
