റഷ്യയുടെ സിംഗിൾ ഡോസ് വാക്സീനായ സ്പുട്നിക്ക് ലൈറ്റിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകി. 

ദില്ലി: ഇന്ത്യയിൽ ഒരു വാക്സീന്റെ (Vaccine) അടിയന്തര ഉപയോഗത്തിന് കൂടി അനുമതി ലഭിച്ചു. റഷ്യയുടെ സിംഗിൾ ഡോസ് വാക്സീനായ സ്പുട്നിക്ക് ലൈറ്റിന്റെ അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നൽകിയത്. രാജ്യത്ത് അനുമതി ലഭിക്കുന്ന ഒമ്പതാമത്തെ വാക്സീനാണ് സ്പുട്നിക് ലൈറ്റ്. കഴിഞ്ഞ ദിവസം ഡിസിജിഐ വിദഗ്ധ സമിതി വാക്സീന്റെ അടിയന്തര ഉപയോഗ അനുമതിക്കായി ശുപാർശ ചെയ്തിരുന്നു. മൂന്ന് ഘട്ട പരീക്ഷണവും ഇന്ത്യയിൽ പൂർത്തിയാക്കിയതിന് ശേഷമാണ് അനുമതി ലഭിച്ചത്. കൊവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ മികച്ച പ്രതിരോധമായാണ് സ്പുട്‌നിക് ലൈറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Add Asianetnews as a Preferred SourcegooglePreferred