Asianet News MalayalamAsianet News Malayalam

കൊവിഡിനെതിരെ ഫലപ്രദമെന്ന് തെളിഞ്ഞു; ഡിആർഡിഒ വികസിപ്പിച്ച മരുന്നിന് അടിയന്തിര ഉപയോഗ അനുമതി

ഇത് കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ കരുത്താകുമെന്നാണ് കരുതുന്നത്. കിടത്തിച്ചികിത്സയിലുള്ളവർക്ക് ഈ മരുന്ന് കൊടുത്ത് മൂന്ന് ദിവസത്തിൽ രോഗം ഭേദമായെന്നാണ് വിവരം

DCGI grants permission to use DRDO developed medicine against Covid
Author
Delhi, First Published May 8, 2021, 3:43 PM IST

ദില്ലി: കൊവിഡ് രണ്ടാം വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന ഇന്ത്യാക്കാർക്കായി മരുന്നെത്തുന്നു. ഡിഫൻസ് റിസർച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ച മരുന്ന് കൊവിഡിനെതിരെ ഫലപ്രദമാണെന്ന് വ്യക്തമായി. 2-ഡി ഓക്സി-ഡി ഗ്ലൂക്കോസ് എന്ന ഈ മരുന്നിന് ഡ്രെഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയത്. മരുന്നിന് രോഗശമന ശേഷി കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. വാക്സീൻ ക്ഷാമം നേരിടുമ്പോഴാണ് ഡ്രഗ്സ് കൺട്രോൾ ജനറൽ ഉത്തരവ്. 

ഇത് കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ കരുത്താകുമെന്നാണ് കരുതുന്നത്. കിടത്തിച്ചികിത്സയിലുള്ളവർക്ക് ഈ മരുന്ന് കൊടുത്ത് മൂന്ന് ദിവസത്തിൽ രോഗം ഭേദമായെന്നാണ് വിവരം. കൂടുതൽ പരീക്ഷണത്തിലേക്ക് പോകാതെ അടിയന്തിരമായി മരുന്ന് ലഭ്യമാക്കാനാവും ശ്രമം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസസ് (ഐ‌എൻ‌എം‌എസ്) എന്ന ഡിആർഡിഒക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios