ശരീരത്തിന്റെ പിന്നിലെ കഴുത്തിലും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തേറ്റ പരിക്കുകളുമുണ്ട്. 

താനെ: ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെയാണ് സംഭവം. 32 വയസുകാരനായ ചന്ദ്രപ്രകാശ് സുരേഷ്‍ചന്ദ്ര ലോബാൻഷി എന്നയാളെ ജനുവരി ഇരുപത് മുതലാണ് കാണാതായിരുന്നത്.

വ്യാഴാഴ്ച ടോംബിവാലി ഈസ്റ്റ് ഏരിയയിലെ ദാവ്ഡി ഗ്രാമത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. പ്രദേശവാസികള്‍ അജ്ഞാത മൃതദേഹം കണ്ടതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് പുറത്തെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. ഭാരമേറിയ കല്ലുകൊണ്ട് മൃതദേഹം ബന്ധിച്ചിരുന്നു എന്ന് പൊലീസുകാര്‍ പറഞ്ഞു. ശരീരത്തിന്റെ പിന്നിലെ കഴുത്തിലും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തേറ്റ പരിക്കുകളുമുണ്ട്. 

മൃതദേഹം പരിശോധിച്ച പൊലീസ് ഇത് ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കൊലപാതകത്തിന് പിന്നിൽ ആരാണെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തൊക്കെയാണെന്നും കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 

ജാർഖണ്ഡില്‍ നിന്ന് ഷൂട്ടർമാരെത്തിയിട്ടും കുറവില്ലാതെ കാട്ടുപന്നി ആക്രമണം; കണ്ണീരിലാഴ്ത്തി ജിനീഷിന്റെ വിയോഗവും
കോഴിക്കോട്: തിരുവമ്പാടിയിൽ കാട്ടുപന്നിയെ പേടിച്ച് നാടും നാട്ടുകാരും എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നതിനിടെ തീരാനോവായി ജിനീഷിന്റെ മരണവാര്‍ത്ത. കഴിഞ്ഞ ഞായറാഴ്ച രാത്രി സുഹൃത്തും ബന്ധുവുമായ ബിബിനിനൊപ്പം സിനിമ കണ്ട് മുക്കത്ത് നിന്ന് മടങ്ങവേയാണ് കാട്ടുപന്നി ഇവര്‍ സഞ്ചരിച്ച ബൈക്കിന് കുറുകേ ചാടിയത്. ബൈക്കില്‍ നിന്ന് തെറിച്ച് വീണ ഇരുവര്‍ക്കും സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് ജിനീഷ് മരിച്ചത്.

തിരുവമ്പാടി പഞ്ചായത്തില്‍ മിക്ക വാര്‍ഡുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. പൊന്നാങ്കയം കൂടാതെ പുന്നക്കല്‍, തമ്പലമണ്ണ, ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, പുല്ലൂരാംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ പ്രശ്‌നങ്ങളുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജിനീഷിന്റെ തന്നെ മറ്റൊരു ബന്ധുവിന് കാട്ടുപന്നിയെ കണ്ട് പരിഭ്രമിച്ച് ഓടുന്നതിനിടയില്‍ വീണ് പരിക്കേറ്റിരുന്നു. കര്‍ഷകരെയും റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെയും നാട്ടുകാരെയും പന്നി ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. ഒരു തവണ ഇത്തരത്തിലുണ്ടായ ആക്രമണത്തില്‍ ഒരാളുടെ കാല് കുത്തിക്കീറിയ നിലയിലായിരുന്നു. ഇതിനെല്ലാം പുറമേയാണ് വാഹനത്തിന് കുറുകേ ചാടിയുണ്ടാകുന്ന അപകടങ്ങള്‍. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കൂടുതലും ഈ രീതിയില്‍ അപകടത്തില്‍പ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...