ഏഴ് ഐഎസ് പ്രവര്‍ത്തകര്‍ക്കാണ് ലഖ്നൗ പ്രത്യേക എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചത്.
ദില്ലി: ഭോപ്പാൽ - ഉജ്ജെയിൻ ട്രെയിൻ സ്ഫോടന കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ലക്നൌ പ്രത്യേക എൻഐഎ കോടതി. രാജ്യത്തിനെതിരെ യുദ്ധം നടത്തി അടക്കം വകുപ്പുകൾ ചുമത്തിയാണ് വധശിക്ഷ. കേസിലെ എട്ട് പ്രതികളിൽ ഒരാൾക്ക് നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. സ്‌ഫോടനക്കേസിലെ പ്രതികളായ മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്‍, അസ്ഹര്‍, ആത്തിഫ് മുസഫര്‍, ഡാനിഷ്, മീര്‍ ഹുസൈന്‍, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്ക് വധശിക്ഷ നൽകിയത്. സ്‌ഫോടനത്തിന് പിന്നില്‍ ഐഎസിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2017 മാർച്ചിലാണ് കേസിന് അസ്പദമായ സംഭവം നടന്നത്.
