പാറ്റ്ന: പ്രളയത്തിൽ ബീഹാറിൽ മരിച്ചവരുടെ എണ്ണം 127 ആയി. 80 ലക്ഷത്തോളം ആളുകളെ ബാധിച്ച പ്രളയത്തിൽ കേന്ദ്രസഹായം അഭ്യർത്ഥിച്ച് കത്തയക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് പറഞ്ഞു.

വ്യാഴാഴ്ച വരെ മരണസംഖ്യ 123 ആയിരുന്നു. എന്നാൽ ധർഭംഗ, കിഷൻഗഞ്ച് ജില്ലയിൽ നാല് പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തു.

ധർഭംഗ ജില്ലയിൽ മാത്രം 12 പേരാണ് മരിച്ചത്. കിഷൻഗ‌ഞ്ചിൽ ഏഴ് പേരും മരിച്ചു. 13 ജില്ലകളെയാണ് പ്രളയം ബാധിച്ചത്. ഇതുവരെ 82.84 ലക്ഷം പേരാണ് ബാധിക്കപ്പെട്ടത്.