ബുധനാഴ്ചയാണ് ബംഗളൂരുവിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള കുമാരേശ്വറിൽ കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്.
ബാംഗ്ലൂർ: കർണാടകയിലെ ധാർവാഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ ഏഴായി. അഗ്നിശമനാ സേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തിലൂടെ കെട്ടിടത്തിൽ കുടുങ്ങിപ്പോയ 60 ഓളം പേരെ പുറത്തെത്തിച്ചു.
ബുധനാഴ്ചയാണ് ബംഗളൂരുവിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള കുമാരേശ്വറിൽ കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്. രണ്ട് വർഷത്തോളമായി നിർമാണം പുരോഗമിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്. അപകട സമയത്ത് കെട്ടിടത്തിന് സമീപം 100 ലധികം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
അപകടവിവരം ഞെട്ടലുണ്ടാക്കിയെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടിറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചു
