''ഞാന്‍ വളരെ  അസ്വസ്ഥയാണ്. അത് പ്രതിഫലിപ്പിക്കാന്‍ വാക്കുകള്‍ പോലും കിട്ടുന്നില്ല...''

ദില്ലി: ഹൈദരാബാദില്‍ മൃഗഡോക്ടറായ യുവതി അരുംകൊല ചെയ്യപ്പെട്ട സംഭവം തന്നെ ആഴത്തില്‍ അസ്വസ്ഥമാക്കുന്നുവെന്ന് കോണ്‍ഗ്രസ് ജെനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നമ്മള്‍ക്ക് ചെയ്യാനുണ്ടെന്നും പ്രിയങ്ക പറഞ്ഞു. 

''ഹൈദരാബാദില്‍ മൃഗഡോക്ടറും സാമ്പാലില്‍ കൗമാരക്കാരിയും ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ഞാന്‍ വളരെ അസ്വസ്ഥയാണ്. അത് പ്രതിഫലിപ്പിക്കാന്‍ വാക്കുകള്‍ പോലും കിട്ടുന്നില്ല. സമൂഹമെന്ന നിലയില്‍ ഇത്തരം സംഭവങ്ങളില്‍ പറയുന്നതിലേറെ നമുക്ക് പ്രവര്‍ത്തിക്കാനുണ്ട്'' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. 

Scroll to load tweet…

ഷംസാദ് ടോള്‍ പ്ലാസയിലാണ് ഡോക്ടര്‍ വാഹനം പാര്‍ക്ക് ചെയ്യാറ്. അവിടെ നിന്ന് ടാക്സിയിലോ ബസ്സിലോ ജോലി സ്ഥലത്തേക്ക് പോകും, അതാണ് പതിവ്. നവംബര്‍ 27നും അവള്‍ അതുതന്നെയാണ് ചെയ്തത്. വണ്ടി ടോള്‍ പ്ലാസയില്‍വച്ച് ടാക്സിവിളിച്ച് പോയി. തിരിച്ചുവന്നപ്പോള്‍ വാഹനത്തിന്‍റെ ടയര്‍ പഞ്ചറായതായി കണ്ടു

നാല് പേര്‍ തൊട്ടടുത്തുണ്ടായിരുന്ന ലോറിക്ക് സമീപം ഇരിപ്പുണ്ടായിരുന്നു. അവര്‍ അവളെ വീട്ടില്‍ വിടാമെന്ന് ഏറ്റു. അന്ന് അര്‍ദ്ധരാത്രിയില്‍ അവര്‍ നാലുപേരും ചേര്‍ന്ന് അവളെ ബലാത്സംഗം ചെയ്ത് കൊന്നു. അടുത്ത ദിവസം അവളുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്.