27 വർഷത്തെ ഇടവേളയ്ക്കു ശേഷം ദില്ലിയിൽ അധികാരം തിരികെ പിടിച്ച് ബിജെപി. ആകെയുള്ള 70 സീറ്റിൽ 48 സീറ്റു നേടിയാണ് ബിജെപി വൻ വിജയം ആഘോഷിക്കുന്നത്. കഴിഞ്ഞ തവണ 62 സീറ്റുണ്ടായിരുന്ന ആംആദ്മി പാർട്ടി 22 സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല. ബിജെപിയും സഖ്യകക്ഷികളും ചേർന്ന് 47.17 ശതമാനം വോട്ടും ആംആദ്മി പാർട്ടി 43.5 ശതമാനം വോട്ടും നേടി. 6.36 ശതമാനമാണ് കോൺഗ്രസിൻറെ വോട്ടു വിഹിതം.
Delhi election live: തലസ്ഥാനത്ത് എഎപിയെ 'തൂത്തുവാരി' ബിജെപി, ഭരണം പിടിച്ചെടുത്തു

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ ബി ജെ പി അധികാരം ഉറപ്പാക്കിയിരിക്കുകയാണ്. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ലീഡ് നില ആദ്യ ഘട്ടത്തിൽ മാറി മറിഞ്ഞെങ്കിലും പിന്നീട് ബി ജെ പിയുടെ കുതിപ്പാണ് കണ്ടത്. കേവല ഭൂരിപക്ഷം കടന്നുള്ള ലീഡ് നില 48 സീറ്റിലെത്തിയിട്ടുണ്ട്. എഎപി 22 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ കോൺഗ്രസ്, സി പി എം, സി പി ഐ പാർട്ടികൾക്കൊന്നും അക്കൗണ്ട് തുറക്കാനായില്ല.
ദില്ലിയിൽ 70 സീറ്റിൽ 48 സീറ്റുകൾ നേടി ബിജെപി
പരാജയം സമ്മതിച്ച് കെജ്രിവാൾ
ദില്ലി തിരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് മുൻ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ക്രിയാത്മക പ്രതിപക്ഷം ആയിരിക്കുമെന്ന് കെജ്രിവാൾ വ്യക്തമാക്കി. ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
ദില്ലിയുടെ ഹൃദയത്തിൽ മോദി എന്ന് അമിത് ഷാ
ദില്ലിയുടെ ഹൃദയത്തിലാണ് മോദി എന്ന് അമിത് ഷാ. കള്ളത്തിന്റെയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്ത് ദില്ലി ആം ആദ്മി പാർട്ടി മുക്തമാക്കാൻ ദില്ലിയിലെ ജനങ്ങൾ പരിശ്രമിച്ചു. വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് ഇതൊരു പാഠമായിരിക്കും. ദില്ലിയിൽ വികസനത്തിന്റെയും വിശ്വാസത്തിന്റെയും പുതിയ തുടക്കമാണെന്നും അമിത് ഷാ.
കെജ്രിവാളും സിസോദിയയും തോറ്റു, അതിഷി ജയിച്ചു
അധികാരം നഷ്ടപ്പെട്ടതിനോടൊപ്പം ആം ആദ്മി പാർട്ടിയുടെ പ്രമുഖ സ്ഥാനാർത്ഥികളും ദില്ലിയിൽ പരാജയപ്പെട്ടു. ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ദില്ലി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു. ജങ്ങ്പുര മണ്ഡലത്തില്‍ 500 ലധികം വോട്ടുകള്‍ക്കാണ് മനീഷ് സിസോദിയ അരവിന്ദർ സിംഗ് മർവയോട് തോറ്റത്. അതേസമയം, നിലവിലെ മുഖ്യമന്ത്രി അതിഷി ജയിച്ചു. കൽക്കാജി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രമേഷ് ബിധൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്.
മോദി ബിജെപി ആസ്ഥാനത്ത് എത്തും, സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച തുടങ്ങി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് എഴ് മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. അതേ സമയം ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച തുടങ്ങി. ദില്ലി ബിജെപി അധ്യക്ഷനുമായി ജെപി നദ്ദ ചര്‍ച്ച നടത്തി. ദില്ലി മുഖ്യമന്ത്രിയെ നേതൃത്വം തീരുമാനിക്കുമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍ പ്രതികരിച്ചു. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദില്ലിയില്‍ ബിജെപിയുടെ തിരിച്ചുവരവ്. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തിലാണ് പ്രവര്‍ത്തകര്‍.
ദില്ലി കാന്‍റ് സീറ്റില്‍ ആം ആദ്മിക്ക് വിജയം
ദില്ലി കാന്‍റ് സീറ്റില്‍ ആം ആദ്മിക്ക് വിജയം. 2029 വോട്ടിനാണ് വിജയിച്ചിരിക്കുന്നത്.
ബിജെപി - 46
ആം ആദ്മി - 24
കോൺഗ്രസ് - 0
ബിജെപി ആസ്ഥാനത്ത് വിജയാഘോഷം
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിച്ചതിന് പിന്നാലെ ബിജെപി ആസ്ഥാനത്ത് വിജയാഘോഷം.
ബിജെപി - 41
ആം ആദ്മി - 29
കോൺഗ്രസ് -0
മുഖ്യമന്ത്രിയെ നേതൃത്വം തീരുമാനിക്കുമെന്ന് ദില്ലി ബിജെപി അധ്യക്ഷൻ
ദില്ലിയില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. തുടക്കം മുതല്‍ ബിജെപിയാണ് ലീഡ് തുടര്‍ന്നത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദില്ലിയില്‍ ബിജെപിയുടെ തിരിച്ചുവരവ്. മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍.
ബിജെപി - 41
ആം ആദ്മി - 28
കോൺഗ്രസ് - 0
തലസ്ഥാനത്ത് താമര പൂക്കാലം
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം വ്യക്തം. ആപ്പിന് കാലിടറിയപ്പോള്‍ ബിജെപി ബഹുദൂരം മുന്നിലാണ്. കെജ്രിവാളും അതിഷിയും അടക്കം ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നില്‍
ബിജെപി - 46
ആം ആദ്മി - 23
കോൺഗ്രസ് -1
ത്രില്ലടിപ്പിച്ച് ദില്ലി, വീണ്ടും കുതിച്ച് ബിജെപി
അഞ്ചിലേറെ തവണയാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം മാറിമറിഞ്ഞത്. 48 സീറ്റ് മുന്നിലാണ് ബിജെപി. ഒരു സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ ബിഎസ്പിയും മുന്നിലാണ്.
ബിജെപി - 48
ആം ആദ്മി - 19
കോൺഗ്രസ് -2
ദില്ലിയിൽ ആംആദ്മി പാർട്ടി മുന്നിൽ
ദില്ലിയില്‍ മാറിമറിഞ്ഞ് ലീഡ് നില. വോട്ടെണ്ണലിന്‍റെ ഒന്നേകാല്‍ മണിക്കൂറില്‍ ആം ആദ്മി പാര്‍ട്ടി മുന്നിലെത്തിയിരിക്കുകയാണ്
ആം ആദ്മി - 36
ബിജെപി - 33
കോൺഗ്രസ് -1
അകലം കുറച്ച് ആം ആദ്മി
വീണ്ടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ആംആദ്മിയും ബിജെപിയും.
ബിജെപി- 35
ആം ആദ്മി - 34
കോൺഗ്രസ് -1
ആദ്യ സൂചനകൾ ബിജെപിക്ക് അനുകൂലം, കോൺഗ്രസ് ഒരിടത്ത് മുന്നിൽ
ദില്ലി തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമാകുന്നു. ബിജെപിയാണ് ലീഡ് നിലനിര്‍ത്തുന്നത്. കോണ്‍ഗ്രസ് 1 സീറ്റിലാണ് മുന്നില്‍ നില്‍ക്കുന്നത്.
ബിജെപി- 50
ആം ആദ്മി - 19
കോൺഗ്രസ് -1
ബിജെപി ക്ക് വീണ്ടും കുതിപ്പ്
ദില്ലിയില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂറിലേക്ക് എത്തുമ്പോൾ കുതിപ്പ് തുടര്‍ന്ന് ബിജെപി. 43ാം മിനിറ്റില്‍ ആം ആദ്മിയും ബിജെപിയും ഒപ്പത്തിനൊപ്പമെത്തിയിരുന്നെങ്കിലും ആംആദ്മിക്ക് മുന്നേറാന്‍ കഴിഞ്ഞില്ല.
ബിജെപി- 42
ആം ആദ്മി 26
കോൺഗ്രസ് -1
ദില്ലിയില്‍ ലീഡുയര്‍ത്തി ബിജെപി
വോട്ടെണ്ണൽ ആരംഭിച്ച് അരമണിക്കൂർ പിന്നിടുമ്പോൾ തുടക്കത്തിലെ ലീഡിൽ തന്നെ മുന്നേറ്റം തുടരുകയാണ് ബിജെപി. പ്രമുഖ എഎപി നേതാക്കളായ കെജ്രിവാളും അതിഷിയും സിസോദിയയും പിന്നിലാണ്. ബിജെപി- 31, ആം ആദ്മി- 21, കോണ്‍ഗ്രസ് - 2
കെജരിവാളും അതിഷിയും പിന്നിൽ
ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ കെജരിവാളും അതിഷിയും പിന്നിൽ. അതേസമയം, ആം ആദ്മിയിൽ നിന്ന് ബിജെപിയിലെത്തിയ കൈലാഷ് ഗലോട്ട് മുന്നിലാണ്.
ബിജെപിയും എഎപിയും ഒപ്പത്തിനൊപ്പം
ആദ്യ ലീഡ് ബിജെപിക്കായിരുന്നുവെങ്കിലും മിനിറ്റുകള്‍ കൊണ്ട് തന്നെ ആം ആദ്മിയും ബിജെപിയും ഒപ്പത്തിനൊപ്പം എന്ന നിലയിലെത്തി. മൂന്ന്- മൂന്ന് എന്ന നിലയിലാണ് രണ്ട് പാര്‍ട്ടികളും.
ആദ്യ ലീഡ് ബിജെപിക്ക്
ആദ്യ ഫല സൂചന അനുസരിച്ച് രണ്ട് സീറ്റുകളില്‍ ബിജെപി മുന്നില്‍. ആർ കെ പുരത്തും രോഹിണിയിലുമാണ് ബിജെപി മുന്നില്‍ എത്തിയത്.
വോട്ടെണ്ണൽ തുടങ്ങി
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക.
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഉടന്‍
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 10 മണിയോടെ ട്രെൻഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ. 70 മണ്ഡലങ്ങളിലായി699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്.