Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍; പെരുമാറ്റചട്ടലംഘന പരാതിയില്‍ ബിജെപിക്ക് നോട്ടീസ്

നാളെ ഉച്ചക്ക് 12 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്

Delhi Election Commission issues notice to bjp on violation of code of conduct
Author
New Delhi, First Published Jan 30, 2020, 11:49 AM IST

ദില്ലി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ആവേശം അലയടിക്കുകയാണ്. അതിനിടയില്‍ പ്രമുഖ പാര്‍ട്ടികള്‍ക്കെതിരെ പെരുമാറ്റചട്ട ലംഘന പരാതികളും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഇറക്കിയ ഒരു പരസ്യമാണ് ഏറ്റവും ഒടുവില്‍ പരാതിയായിരിക്കുന്നത്. ബിജെപി പെരുമാറ്റ ചട്ടലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് നൽകിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു.

പെരുമാറ്റചട്ടലംഘന പരാതിയില്‍ ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. നാളെ ഉച്ചക്ക് 12 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗിനോട് ആണ് പാർട്ടിയുടെ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ വിദ്വേഷ പ്രസംഗത്തിന് വിശദീകരണം നൽകണം എന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളായ അനുരാഗ് ടാക്കൂറിനും പർവേശ് വർമക്കും കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ പരാതികളുടെ എണ്ണവും വര്‍ധിക്കാനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios