ബിജെപിയുടെയും ആം ആദ്മി പാർട്ടിയുടെയും ധ്രുവീകരണ രാഷ്ട്രീയമാണ് കോൺഗ്രസിന്‍റെ വോട്ട് ശതമാനം കുറയാൻ കാരണമെന്നും സുഭാഷ് ചോപ്ര പറഞ്ഞു.
ദില്ലി: തുടര്‍ച്ചയായി മൂന്നാം തവണയും ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക് എത്തുകയാണ്. 12 സീറ്റുകളില്‍ മുന്നിലെത്തി ബിജെപിയും നില മെച്ചപ്പെടുത്തി. എന്നാല്‍, ഒരു സീറ്റ് പോലും നേടാതെ കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്ന് തന്നെ പുറത്തായി. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോൺഗ്രസ് ദില്ലി അധ്യക്ഷൻ സുഭാഷ് ചോപ്ര പറഞ്ഞു.
വോട്ടെടുപ്പിന്‍റെ ഒരു ഘട്ടത്തില്‍ പോലും ഒരിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഡ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് വന്‍ തിരിച്ചടിയായി. പാർട്ടിയുടെ പ്രകടനത്തിന്‍റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് സുഭാഷ് ചോപ്ര പ്രതികരിച്ചു. തോൽവിയുടെ കാരണങ്ങൾ വിശകലനം ചെയ്യും. ബിജെപിയുടെയും ആം ആദ്മി പാർട്ടിയുടെയും ധ്രുവീകരണ രാഷ്ട്രീയമാണ് കോൺഗ്രസിന്‍റെ വോട്ട് ശതമാനം കുറയാൻ കാരണമെന്നും സുഭാഷ് ചോപ്ര പറഞ്ഞു.
നാലിൽ മൂന്ന് സീറ്റുകളിലും തകർപ്പൻ ഭൂരിപക്ഷവുമായി ആംആദ്മി അധികാരം നിലനിർത്തുന്നത്. 70ൽ 57 സീറ്റിലാണ് പാർട്ടി മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണലിന്‍റെ ആദ്യ നിമിഷം മുതൽ തന്നെ അൻപതിലധികം സീറ്റിൽ ലീഡുമായി മുന്നേറിയ ആപ് ഒരു ഘട്ടത്തിൽ പോലും പുറകോട്ട് പോയില്ല.
Also Read: മോദിയോ? അതുക്കും മേലെ! ഇത് 2019 ന് ശേഷം കളം മാറിച്ചവിട്ടിയ കെജ്‍രിവാളിന്‍റെ വിജയം
