സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വാര്‍ത്താഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

മുംബൈ: ദില്ലിയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട രാജധാനി എക്‌സ്പ്രസ് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തില്‍വെച്ച് പാളം തെറ്റി. രത്‌നഗിരിക്കടുത്തെ കര്‍ബുഡെ തുരങ്കത്തിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വാര്‍ത്താഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ദില്ലി നിസാമുദ്ദീനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ പറത്തുവന്നിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona