ഒരാഴ്ചയായി ദിവസവും 1200 ലേറെപ്പേര്‍ക്കാണ് ദില്ലിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. കണ്ടെയ്ന്‍മെന്‍റ് സോണുകളുടെഎണ്ണം 120 ലേക്ക് ഉയരുകയും ചെയ്തു.

ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ദില്ലിയിലെത്തുന്നവര്‍ 7 ദിവസം വീടുകളില്‍ നിര്‍ബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന് ദില്ലി സര്‍ക്കാര്‍. സ്വയം നിരീക്ഷണം മതിയെന്ന നിലപാട് തിരുത്തിയാണ് പുതിയ നിര്‍ദ്ദേശം.

ക്വാറന്‍റീൻ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ ജില്ലാ മജിസ്ട്രേറ്റ് നടപടിയെടുക്കും. കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തിലാണ് ദില്ലി സര്‍ക്കാരിന്‍റെ തീരുമാനം. ഒരാഴ്ചയായി ദിവസവും 1200 ലേറെപ്പേര്‍ക്കാണ് ദില്ലിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.

കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണം 120 ലേക്ക് ഉയരുകയും ചെയ്തു. അതിര്‍ത്തികൾ അടക്കാനും നേരത്തെ ദില്ലി സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു .