Asianet News MalayalamAsianet News Malayalam

മതംമാറുന്നതോ മാറാതിരിക്കുന്നതോ പൗരന്‍റെ വ്യക്തിപരമായ സ്വതന്ത്ര്യമെന്ന് ഡല്‍ഹി ഹൈക്കോടതി

ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. ഇതേതുടര്‍ന്ന് അശ്വനി കുമാര്‍ ഹര്‍ജി പിന്‍വലിച്ചു. 

Delhi HC Rejects BJP Leader's Plea Against Religious Conversion
Author
New Delhi, First Published Mar 13, 2020, 5:23 PM IST

ദില്ലി: മതം എന്നത് ഒരോ പൗരന്‍റെയും വ്യക്തിപരമായ വിശ്വാസമാണെന്നും അത് മാറുകയോ, മാറാതിരിക്കുകയോ ചെയ്യുന്നത് പൗരന്‍മാരുടെ വ്യക്തിപരമായ തീരുമാനവും സ്വതന്ത്ര്യവുമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. ഇതേതുടര്‍ന്ന് അശ്വനി കുമാര്‍ ഹര്‍ജി പിന്‍വലിച്ചു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

ദളിതരെ പണം നല്‍കിയും മറ്റ് രീതിയിലും സ്വാധീനിച്ച് മതം മാറ്റുന്നുവെന്ന് ആരോപിച്ചാണ് അശ്വനി കുമാര്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ 20 വര്‍ഷമായി ഈ പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാരുകളില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് അയയ്ക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളിക്കളഞ്ഞു.

Follow Us:
Download App:
  • android
  • ios