ഐ ആൻഡ് ബി മന്ത്രാലയം നൽകിയ പരാതി ഒരു അടിസ്ഥാനത്തിൽ ആയിരുന്നു 2020 ദില്ലി പൊലീസ് ഇഒഡബ്ല്യു കേസെടുത്തത്.
ദില്ലി: ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്തയ്ക്ക് എതിരായ കേസുകൾ റദ്ദാക്കി ദില്ലി ഹൈക്കോടതി. ദില്ലി പൊലീസും ഇഡിയും മത്തിയ കേസുകളാണ് റദ്ദാക്കിയത്. ഇഡിക്ക് എതിരെ ദില്ലി ഹൈക്കോടതി അതിരൂക്ഷ വിമർശനവും നടത്തി. ഇഡി അധികാരം ദുർവിനിയോഗം ചെയ്തെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിനെതിരെയാണ് ഇഡി അധികാരം ദുർവിനിയോഗിച്ചതെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന ഇഡിയുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതം. വിദേശ ഫണ്ട് സ്വീകരിച്ചതിൽ ന്യൂസ് ക്ലിക്ക് ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ഐ ആൻഡ് ബി മന്ത്രാലയം നൽകിയ പരാതി ഒരു അടിസ്ഥാനത്തിൽ ആയിരുന്നു 2020 ദില്ലി പൊലീസ് ഇഒഡബ്ല്യു കേസെടുത്തത്. പിന്നാലെ ന്യൂസ് ക്ലിക്കിന്റെ ഓഫീസുകൾ അടക്കം വ്യാപക റെയിഡുകൾ നടന്നു. 9 കോടിയുടെ നിക്ഷേപം അനധികൃതമായി സ്വീകരിച്ചു എന്നായിരുന്നു കേസ്.
