''ഇവ ‍ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകളല്ലേ? എങ്ങനെയാണ് വലിയ അളവില്‍ ഒരാള്‍ക്ക് മരുന്ന് കൈവശം വെക്കാനാകുക?'' ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖ പള്ളി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ​ചോദിച്ചു.  

ദില്ലി: കൊവിഡ് ചികിത്സക്കുപയോ​ഗിക്കുന്ന മരുന്ന് വൻതോതിൽ വിതരണം നടത്താനും അളവിൽ കൂടുതൽ വാങ്ങി സൂക്ഷിക്കാനും ബിജെപി എംപിയായ ​ഗൗതം ​ഗംഭീറിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് ദില്ലി ഹൈക്കോടതി. ഇവ ‍ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകളല്ലേ? എങ്ങനെയാണ് വലിയ അളവില്‍ ഒരാള്‍ക്ക് മരുന്ന് കൈവശം വെക്കാനാകുക? ഈ മരുന്നുകൾ കൈകാര്യം ചെയ്യാനുള്ള ലൈസൻസ് ​ഗംഭീറിനുണ്ടോ? ഇവയ്ക്ക് ലൈസൻസ് ആവശ്യമില്ലേ? ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖ പള്ളി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ​ചോദിച്ചു. 

​ഗൗതം​ ​ഗംഭീറിന്റെ മരുന്നു വിതരണം വളരെ നിരുത്തരവാദപരമാണെന്ന് ദില്ലി സർക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്റ കോടതിയെ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ഫാബിബ്ലൂ സൗജന്യമായി നൽകുന്നുണ്ടെന്ന് അഭിഭാഷകൻ രാഹുൽ മൽഹോത്ര കോടതിയെ അറിയിച്ചിരുന്നു. 

കൊവിഡ് മരുന്ന് കൈവശമുണ്ടെന്ന് ഗൗതം ഗംഭീർ; മരുന്ന് പൂഴ്ത്തിവെപ്പെന്ന് ആരോപണം

കൊവിഡ് മരുന്ന് കൈവശം ഉണ്ടെന്ന് അറിയിച്ച ഗൗതം ഗംഭീർ എംപി യുടെ ട്വീറ്റിനെതിരെ വിമർശനം ശക്തമായിരുന്നു. കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഫാബി ഫ്ലൂ മരുന്ന് ഈസ്റ്റ് ദില്ലിയിൽ ഉള്ളവർക്ക് സൗജന്യമായി നൽകും എന്നായിരുന്നു എം പി ട്വിറ്ററിൽ കുറിച്ചത്. ഇത് മരുന്ന് പൂഴ്ത്തിവെപ്പ് ആണെന്ന് ആരോപിച്ച് സോംനാഥ് ഭാരതി, രാജേഷ് ശർമ തുടങ്ങിയ എ എ പി നേതാക്കൾ രംഗത്തു വന്നിരുന്നു. എന്നാല്‍ നൂറ് സ്ട്രിപ്പ് മരുന്ന് വാങ്ങി ആളുകൾക്ക് സൗജന്യമായി നൽകുന്നത് എങ്ങനെ പൂഴ്ത്തിവെപ്പ് ആകുമെന്നാണായിരുന്നു ഈ ആരോപണത്തേക്കുറിച്ച് ഗൗതം ഗംഭീർ പ്രതികരിച്ചത്. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌