ഭീകരർ ട്രക്കിൽ തന്നെ ദില്ലിയിലെത്തണം എന്നില്ലെന്നും വഴിയിൽ വച്ച് വാഹനം മാറാമെന്നും രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ഭീകര സംഘത്തിലെ രണ്ടോ മൂന്നോ പേർ തലസ്ഥാനത്തേക്ക് എത്തിയിരിക്കാമെന്നും വിവരമുണ്ട്

ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീരിൽ നിന്ന് ട്രക്കിൽ നാല് മുതൽ ഏഴ് ഭീകരർ വരെ ദില്ലിയിൽ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Add Asianetnews as a Preferred SourcegooglePreferred

ഭീകരർ ട്രക്കിൽ തന്നെ ദില്ലിയിലെത്തണം എന്നില്ലെന്നും വഴിയിൽ വച്ച് വാഹനം മാറാമെന്നും രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ഭീകര സംഘത്തിലെ രണ്ടോ മൂന്നോ പേർ തലസ്ഥാനത്തേക്ക് എത്തിയിരിക്കാമെന്നും വിവരമുണ്ട്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ വാഹന പരിശോധന കർശനമാക്കി. എല്ലാ മന്ത്രാലയങ്ങൾക്കും ഗസ്റ്റ് ഹൗസുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഗസ്റ്റ് ഹൗസുകളിൽ ഭീകരർ താമസിച്ചേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയത്.

ഇന്ത്യാ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് രണ്ട് - മൂന്ന് ദിവസങ്ങളായി ദില്ലിയിൽ ഉന്നത തല ചർച്ചകൾ നടക്കുന്നുണ്ട്. കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിന് പുറമെ ശക്തമായ മഴയും നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ആക്രമണത്തിന് വലിയ അവസരമായാണ് ഭീകരർ ഇപ്പോൾ കാണുന്നത്.