ട്വീറ്റിലൂടെയാണ് അനില്‍ ബൈജാല്‍ കൊവിഡ് പോസിറ്റീവായ വിവരം പുറത്തുവിട്ടത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അനില്‍ ബൈജാല്‍ 

ദില്ലി: ദില്ലി ലഫ്റ്റനൻറ് ഗവർണർക്ക് കൊവിഡ്. ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാൽ പ്രതികരിച്ചു. ട്വീറ്റിലൂടെയാണ് അനില്‍ ബൈജാല്‍ കൊവിഡ് പോസിറ്റീവായ വിവരം പുറത്തുവിട്ടത്.

Scroll to load tweet…

താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അനില്‍ ബൈജാല്‍ ട്വീറ്റില്‍ വിശദമാക്കി. ദില്ലിയിലെ രൂക്ഷമാകുന്ന കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി യോഗങ്ങള്‍ നടത്തിയിരുന്നു. ഏപ്രില്‍ 19ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ലഫ്റ്റനന്‍റ് ഗവര്‍ണറെ കണ്ടിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona