Asianet News MalayalamAsianet News Malayalam

കൊവിഡ് പടരുന്നു, 24,000 ജീവനക്കാരുടെ പരിശോധന നടത്തുമെന്ന് സ്വകാര്യ ആശുപത്രി

ദില്ലിയിലെ രണ്ട് മാക്സ് ആശുപത്രികളിൽ മാത്രമായി ഇതുവരെ 43 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം വന്നത്.

delhi max hospital healthcare workers tested positive for covid 19
Author
Delhi, First Published Apr 28, 2020, 10:24 AM IST

ദില്ലി: കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ദില്ലിയിലെ സ്വകാര്യ ആശുപത്രിയായ മാക്സ് എല്ലാ ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കും. 24,000 ജീവനക്കാരെ പരിശോധിക്കുമെന്ന് മാക്സ് ഹെൽത്ത് കെയർ അറിയിച്ചു. ദില്ലിയിലെ രണ്ട് മാക്സ് ആശുപത്രികളിൽ മാത്രമായി ഇതുവരെ 43 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം വന്നത്. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതിഗതികൾ ദില്ലിയിൽ കൂടുതൽ വഷളാക്കുകയാണ്. തലസ്ഥാനത്ത് 21 ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ കൊവിഡ് ബാധിതരായിട്ടുണ്ടെന്നാണ് കണക്ക്. വിവിധ ആശുപത്രികളിലായി രോഗ ബാധിതരുടെ എണ്ണം 233 ആയി ഉയർന്നു.  

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 934 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1543 പേർക്കാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 29000 കടന്നു. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 29435  ആയി. 6869 പേര്‍ക്ക് രോഗം ഭേദമായെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്ക്. 

രാജ്യത്ത് കൊവിഡ് മരണം 934; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ 1543 പേർക്ക്

Follow Us:
Download App:
  • android
  • ios