ദില്ലി: രാജ്യതലസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുവരെ ഒരു കോടി 47 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുക. 672 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് എങ്ങും. ദില്ലി പോലീസിലെ നാൽപതിനായിരത്തിലധികം ഉദ്യോഗസ്ഥരും 190 കമ്പനി സായുധസേനയും 19,000 ഹോംഗാര്‍ഡുകളുമാണ് സുരക്ഷയ്ക്കായുള്ളത്. 13,750 പോളിംഗ് സ്റ്റേഷനുകളില്‍ 2,689 ഇടത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 

സമീപകാലത്തെ ഏറ്റവും വാശിയേറിയ തെരെഞ്ഞെടുപ്പിനാണ് ഇത്തവണ ദില്ലി സാക്ഷ്യം വഹിക്കുന്നത്. എഎപിയും ബിജെപിയും ശക്തമായ പ്രചാരണമാണ് ഓരോ മണ്ഡലത്തിലും നടത്തിയത്. വോട്ടെടുപ്പായതിനാല്‍ രാവിലെ നാലുമണിമുതല്‍ തന്നെ ദില്ലി മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.

സമീപകാലത്ത് കണ്ട ഏറ്റവും വാശിയേറിയ തെരെഞ്ഞെടുപ്പാണ് ഇത്തവണ ദില്ലിയില്‍. എഎപിയും ബിജെപിയും ശക്തമായ പ്രചാരണമാണ് ഓരോ മണ്ഡലത്തിലും നടത്തിയത്. കൈവിട്ട വാക്കുകള്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് വരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി നേരിടേണ്ടിയും വന്നു. പരമാവധി നേതാക്കളെ മണ്ഡലങ്ങളില്‍ നേരിട്ടെത്തിച്ച് പരമാവധി വോട്ട് പെട്ടിയിലാക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ അഞ്ചു കൊല്ലത്തെ വികസനം തന്നെയായിരുന്നു എഎപിയുടെ തുറുപ്പ് ചീട്ട്. തെരെ‍ഞ്ഞെടുപ്പിന് തലേദിവസം കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൊണാട്ട്പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയത്.

ഒന്നരക്കോടി വോട്ടര്‍മാരാണ് 672 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുക. ആകെയുള്ള എഴുപത് മണ്ഡലങ്ങളില്‍ ബഹുഭൂരിപക്ഷം മണ്ഡ‍ലങ്ങളിലും എഎപിയും ബിജെപിയും തന്നെയാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് ഇന്ന് ദില്ലി. നാല്പതിനായിരത്തിലധിം ദില്ലി പോലീസുദ്യോഗസ്ഥരും സായുധസേനയും 190 കമ്പനിയും 19000 ഹോംഗാര്‍ഡുകളുമാണ് സുരക്ഷയ്ക്കായുള്ളത്. 13750 പോളിംഗ് സ്റ്റേഷനുകളില്‍ 2689 പോളിംഗ് സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഷഹീന്‍ബാഗ് സമരം നടക്കുന്ന അഞ്ചുബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരെഞ്ഞെടുപ്പിന് തലേദിവസം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത് എഎപിക്ക് ക്ഷീണമായി. രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. വോട്ടെടുപ്പായതിനാല്‍ രാവിലെ നാലുമണിമുതല്‍ തന്നെ ദില്ലി മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങി.