Asianet News MalayalamAsianet News Malayalam

ജയിലിൽ മാനസികപീഡനമെന്ന് പരാതി, ക്രിസ്റ്റ്യൻ മിഷേലിന്‍റെ ജയിലറയുടെ സിസിടിവി ദൃശ്യം ചോദിച്ച് കോടതി

ജയിലിൽ തനിക്ക് മാനസിക പീഡനം അനുഭവിക്കേണ്ടി വന്നെന്ന മിഷേലിന്‍റെ പരാതിയിലാണ് കോടതി നിർദേശം.കഴിഞ്ഞ ഫെബ്രുവരി 13 മുതൽ 17 വരെയുള്ള ദൃശ്യങ്ങൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത് 

delhi pattyala house court seek the cctv footage of christian Michel's room to thihar jail authorities
Author
Delhi, First Published Mar 16, 2019, 4:19 PM IST

ദില്ലി: അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേൽ താമസിക്കുന്ന തിഹാർ ജയിലിലെ ഏഴാം നമ്പർ മുറിയുടെ സിസിടിവി ദൃശ്യങ്ങൾ സമർപ്പിക്കാൻ നിർദേശം.ദില്ലി പട്യാല ഹൗസ് കോടതിയാണ് നിർദേശിച്ചത്. ജയിലിൽ തനിക്ക് മാനസിക പീഡനം അനുഭവിക്കേണ്ടി വന്നെന്ന മിഷേലിന്‍റെ പരാതിയിലാണ് കോടതി നിർദേശം.കഴിഞ്ഞ ഫെബ്രുവരി 13 മുതൽ 17 വരെയുള്ള ദൃശ്യങ്ങൾ ഹാജരാക്കാനാണ് കോടതി തിഹാർ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടത്. 

അഗസ്റ്റ വെസ്‍റ്റ്‍ലാന്‍റില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന കുറ്റമാണ് ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ ചുമത്തിയിരിക്കുന്നത്. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ വെസ്‍റ്റലാന്‍റുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്. 
 

Follow Us:
Download App:
  • android
  • ios